59-ാം കേരള സംസ്ഥാന സീനിയർ ഫിഡെ റേറ്റഡ് ചെസ് ചാമ്പ്യൻഷിപ്പ് കോട്ടക്കലിൽ ആരംഭിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. ഏഴ് തവണ സീനിയർ ചെസ് ചാമ്പ്യനായിട്ടുള്ള ഓ.ടി അനിൽ കുമാർക്കെതിരെ കരു നീക്കിയാണ് ചെയർപേഴ്ൺ ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ഓൾ ഇന്ത്യ ചെസ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് രാജേഷ് നാട്ടകം മുഖ്യാതിഥി ആയി. അദ്ദേഹത്തിന് മഞ്ചേരി ചെസ് ഫൗണ്ടേഷൻ്റെ പ്രഥമ ചെസ്സ് മൊണാർക്ക് അവാർഡും സമ്മാനിച്ചു. ഓർഗനൈസിംങ്ങ് കമ്മിറ്റി ചെയർമാൻ മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ കെ.കെ നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ ഓർഗനൈസിംങ്ങ് സെക്രടി ബിനേഷ് ശങ്കർ സ്വാഗതം പറഞ്ഞു. പീസ് പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ ജൗഹർ, ചെസ്സ് അസോസിയേഷൻ കേരള വൈസ് പ്രസിഡൻ്റ് കെ.എൽ. ഹാഫിസ്, വൈസ് പ്രസിഡൻ്റ് ഗലീലിയോ, ഓ.ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററും ഓർഗനൈസിങ്ങ് ജനറൽ കൺവീനറുമായ സി.കെ മുഹമ്മദ് ഇർഷാദ് നന്ദി പറഞ്ഞു
സെപ്റ്റംബർ 29,30, ഒൿടോബർ 1,2, തീയതികളിലായി കോട്ടക്കൽ പുത്തൂർ പീസ് പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നു വരുന്നത്.
കേരളത്തിലെ പതിനാല് ജില്ലകളിലേയും വിജയികളായവർ ഏറ്റ് മുട്ടുന്ന കേരളത്തിലെ ഏറ്റവും വലിയ ചെസ് ചാമ്പ്യൻഷിപ്പാണ് ഇത്തവണ കോട്ടക്കൽ ആദിതേയത്വം വഹിക്കുന്നത്.
നാല് ദിവസങ്ങളിലായി രണ്ട് റൗണ്ടുകൾ അടങ്ങുന്ന 8 മത്സരങ്ങളാണ് ഉണ്ടാവുക. ഒരോ ദിവസങ്ങളിലും രണ്ട് റൗണ്ട് വീതമായിരിക്കും ഉണ്ടായിരിക്കുക. ആദ്യ ദിനം ആദ്യ റൗണ്ട് മത്സരം10:30 നും രണ്ടാം മത്സരം 03:30 നും, അവസാന ദിനമായ ഒക്ടോബർ രണ്ടിന് ആദ്യ മത്സരം 08:30 നും രണ്ടാം മത്സരം ഉച്ചക്ക് 1 മണിക്കുമായിരിക്കും ആരംഭിക്കുക. മറ്റു രണ്ട് ദിവസങ്ങളിലും ആദ്യ മത്സരങ്ങൾ 9 മണിക്കും രണ്ടാം മത്സരം ഉച്ചക്ക് 2 മണിക്കും ആയിരിക്കും.
ഒക്ടോബർ 2 ന് വൈകീട്ട് 4:30ന് നടക്കുന്ന സമാപനവും സമ്മാനദാന ചടങ്ങു കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ആദ്യ നാല് സ്ഥാനങ്ങൾ നേടിയവരും, ഡേണർ എൺട്രി വഴി നേരിട്ടെത്തുന്നവരും ഉൾപ്പെടെ നൂറ്റിമുപ്പത് മത്സരാർത്ഥികളാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ നിന്ന് വിജയികളാവുന്ന 4 പേർക്ക് നവംബറിൽ ഡെൽഹിയിൽ നടക്കുന്ന ദേശിയ ചാമ്പ്യൻഷിപ്പിന് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനാവും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !