കൊളത്തൂർ: പുന്നക്കാട് ചായക്കടയിൽ പാചക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെയായിരുന്നു സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോൾ നേരത്തേതന്നെ ചോർച്ചയുണ്ടായിരുന്ന ഗ്യാസിന് തീപിടിക്കുകയായിരുന്നു. പുന്നക്കാട് ചോലക്കൽ തൊടി ഉമ്മറിന്‍റെ ചായക്കടയിലാണ് സംഭവം നടന്നത്. ഉമ്മറും ഭാര്യയും കടയിലുണ്ടായിരുന്നു. തീ പടർന്നതോടെ പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.
കടയിലുണ്ടായിരുന്ന മൂന്ന് സിലിണ്ടറിൽ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചത്.അപകടത്തിൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. സമീപത്തുണ്ടായിരുന്ന വിറക്, റഫ്രിജറേറ്റർ, പാത്രങ്ങൾ മുതലായവ കത്തി വലിയ നാശനഷ്ടങ്ങളുണ്ടായി. ഒരു സിലിണ്ടറിൽ ഗ്യാസ് കുറവായതിനാൽ പൊട്ടിത്തെറിച്ചിട്ടില്ല. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Content Highlights: Cooking cylinder explosion accident in tea shop
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !