വളാഞ്ചേരി: നഗരസഭയിലേക്ക് സിപിഐ(എം) ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു സിപിഐ(എം) വളാഞ്ചേരി ഏരിയ സെന്റർ അംഗം എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണുക... നഗരസഭാ പരിധിയിൽ നിശ്ചലമായി കിടക്കുന്ന മുഴുവൻ തെരുവ് വിളക്കുകളും ഉടനെ പുനസ്ഥാപിക്കുക, ടൗണിലെ അശാസ്ത്രീയ ട്രാഫിക് പ്രശ്നത്തിന് പരിഹാരം കാണുക, മൂച്ചിക്കൽ- കരിങ്കല്ലത്താണി ബൈപ്പാസ് പണി ഉടനെ പൂർത്തീകരിക്കുക, പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, വ്യാപാര ദ്രോഹ നടപടികൾ നഗരസഭ അധികാരികൾ അവസാനിപ്പിക്കുക, അഴിമതിക്ക് വേണ്ടി കെട്ടിട നിർമ്മാണ പെർമിറ്റിനും, നമ്പറിംഗിനുമുള്ള കാലതാമസം അധികാരികൾ അവസാനിപ്പിക്കുക, പദ്ധതി വിഹിതത്തിൽ വാർഡുകളോടുള്ള വിവേചനം അവസാനിപ്പിക്കുക, ആശ്രയ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത് .
കൗൺസിലർ ഇ പി അച്യുതൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു, കെ കെ ഫൈസൽ തങ്ങൾ പറശ്ശേരി വീരാൻകുട്ടി, ടി.പി രഘുനാഥ്, കെ പി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം)വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: CPI(M) March to Valancherry Municipal Corporation Office; Accused of corrupt administration
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !