ലണ്ടന്‍: പ്രൊഫഷണല്‍ ടെന്നിസില്‍ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ലേവര്‍ കപ്പില്‍ റാഫേല്‍ നദാലിനൊപ്പമാണ് ഫെഡററുടെ വിടവാങ്ങല്‍ മത്സരം.
'സ്പെഷ്യലിസ്റ്റുകളുടെ ഈ കാലത്ത് നിങ്ങള്‍ക്ക് പുല്‍ക്കോര്‍ട്ടിലോ ഹാര്‍ഡ് കോര്‍ട്ടിലോ കളിമണ്‍ കോര്‍ട്ടിലോ സ്പെഷ്യലിസ്റ്റ് ആകാം. അല്ലെങ്കില്‍ റോജര്‍ ഫെഡറര്‍ ആകാം'. ടെന്നിസ് ഇതിഹാസം ജിമ്മി കോണേഴ്സിന്‍റെ ഈ വാക്കുകളില്‍ എല്ലാമുണ്ട്. ആ ഫെഡറര്‍ ഇന്ന് പ്രൊഫഷണല്‍ കരിയറിലെ അവസാന മത്സരത്തിന് ഇറങ്ങുകയാണ്.
എക്കാലത്തും തന്‍റെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേല്‍ നദാലിനൊപ്പമാണ് ഫെഡററുടെ അവസാന അങ്കം. ലോക ടീമും യൂറോപ്യന്‍ ടീമും ഏറ്റുമുട്ടുന്ന ലേവര്‍ കപ്പിലാണ് ഫെഡററുടെ പടിയിറക്കം.
Content Highlights: Federer era ends in tennis; Step down today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !