പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്. ഇന്‍-ബില്‍റ്റ് കൊളാഷ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ആക്‌സസ് നല്‍കുന്ന അപ്‌ഡേറ്റാണ് ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചത്.
കൂടാതെ ബ്രാന്‍ഡ്-ന്യൂ സിനിമാറ്റിക് വിഷ്വല്‍ ഇഫക്റ്റുകളും മ്യൂസിക്കല്‍ സപ്പോര്‍ട്ടുമുള്ള പുതിയ മെമ്മറി ഫീച്ചറുമുണ്ട്. ഈ ആഴ്ചയാണ് കമ്ബനി പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. 2019-ലാണ് ഉപയോക്താക്കള്‍ക്ക് ആദ്യമായി ഗൂഗിള്‍ ഫോട്ടോസ് പരിചയപ്പെടുത്തിയത്.
ഇതിന്റെ മെമ്മറീസ് ഫീച്ചറിലേക്കുള്ള അപ്‌ഗ്രേഡിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. മെമ്മറീസ് ഫീച്ചറിന് ഇപ്പോള്‍ 3.5 ദശലക്ഷത്തിലധികം വ്യൂവേഴ്സ് ഉണ്ടെന്നും ഗൂഗിള്‍ വെളിപ്പെടുത്തി.
ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്‌ബുക്കിലെയും സ്റ്റോറികള്‍ക്കും മെമ്മറീസിനും സമാനമായി സിനിമാറ്റിക് ഓഡിയോ-വിഷ്വല്‍ എക്സ്പീരിയന്‍സിലൂടെ ഉപയോക്താക്കളെ പഴയ ഫോട്ടോകളിലേക്ക് തിരിഞ്ഞുനോക്കാന്‍ അനുവദിക്കുന്ന മെമ്മറീസ് ഫീച്ചര്‍ പുതുക്കുന്നതായി കമ്ബനി അറിയിച്ചിരുന്നു.
ഗൂഗിള്‍ ഫോട്ടോസ് മെമ്മറികള്‍ക്ക് നിലവില്‍ മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് മികച്ച സ്‌നിപ്പെറ്റുകള്‍ സ്വയമേവ തിരഞ്ഞെടുത്ത് ട്രിം ചെയ്യാനാകുമെന്ന് കമ്ബനി പറയുന്നു.
Content Highlights: Google Photos with new services including in-built collage
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !