തൃശ്ശൂര്‍: ഭാരത് ജോഡോ യാത്രയില്‍ കേരളത്തെ പുകഴ്ത്തി രാഹുല്‍ ഗാന്ധി. കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്.
കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിലാണ്, ക്രോധത്തിലല്ല. എന്നാല്‍ രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന സര്‍ക്കാരാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ്. വിദ്വേഷത്തിന്റെ ഇന്ത്യയും കേരളവുമല്ല കോണ്‍ഗ്രസിന്റെ മനസ്സിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.
അഞ്ചോ ആറോ ശത കോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ് രാജ്യത്ത് ഇന്ന് ഭരണം നടക്കുന്നത്. അവര്‍ വിചാരിച്ചാല്‍ എന്തും ചെയ്യാമെന്ന സ്ഥിതി ആയിരിക്കുന്നു. നമ്മുടെ പണം കവര്‍ന്ന് സഹസ്ര കോടീശ്വരന്മാര്‍ക്ക് നല്‍കുന്നു. മോദി ഇന്ന് പാചക വാതക, ഇന്ധന വിലയെ കുറിച്ച് പറയുന്നില്ല. ജനങ്ങളുടെ പോക്കറ്റില്‍ നിന്നും ചോരുന്ന പണം ചെല്ലുന്നത് രണ്ടുമൂന്ന് കോര്‍പ്പററ്റുകളുടെ പക്കലേക്കാണ്. സാധാരണക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ബാക്കിവച്ചത് ജിഎസ്‍ടി, നോട്ട് നിരോധനം പോലെയുള്ളവയാണ്.
കോണ്‍ഗ്രസ് 75 വര്‍ഷം കൊണ്ട് എന്ത് ചെയ്തു എന്നാണ് മോദി ചോദിക്കുന്നത്. എട്ടു വര്‍ഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴില്‍ ഇല്ലായ്മയും, വിലക്കയറ്റവും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ല എന്നതാണ് അതിന് മറുപടി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇന്ന് അനുഭവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പോപ്പുല ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ‍്‍ഡുകള്‍ക്ക് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ചില കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ് എന്ന പ്രഖ്യാപനവുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച രാഹുലും ഭാരത് ജോഡോ യാത്രയും ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്.
Content Highlights: Kerala puts forward a message of love; Rahul Gandhi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !