അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചുവെന്ന് മാധ്യമ പ്രവര്‍ത്തക. കഴിഞ്ഞ ദിവസം 'ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം.
ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയത്.
ക്യാമറാമാനോടും സംഭവത്തില്‍ ഇടപെട്ട സിനിമാ നിര്‍മ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തില്‍ പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മരട് പൊലീസ് സ്‌റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആവശ്യപ്പെടുന്നു.
മനോനില തെറ്റിയത് പോലെ അക്രമാസക്തനായാണ് ശ്രീനാഥ് ഭാസി പെരുമാറിയത്. ക്യാമറ നിര്‍ബന്ധിച്ച് ഓഫാക്കിയെന്നും അസഭ്യവാക്കുകള്‍ കേട്ട് അപമാനം സഹിക്കാനാകാതെ ഹോട്ടലില്‍ നിന്നും തിരികെ പോരുകയായിരുന്നുവെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്റെ ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസപ്പെടുത്തിയതിനും ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Content Highlights: Media worker has filed a complaint against Srinath Bhasi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !