കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ടിൻ്റെ സംസ്ഥാനത്തെ ഓഫീസുകൾ അടച്ചുപൂട്ടാൻ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പി എഫ് ഐയുടെ സംസ്ഥാനത്തെ 17 ഇടങ്ങളിലെ വസ്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
കോഴിക്കോട് സംസ്ഥാന സമ്മിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, ആലപ്പുഴ ടൗണിലെ ഓഫീസ്, പട്ടാമ്പി, പാലക്കാട്, പന്തളം,പെരിയാര്‍ വാലി ക്യാമ്പസ്, ആലുവാ ടൗണ്‍ അടൂര്‍,കണ്ണൂര്‍,തൊടുപുഴ,തൃശ്ശൂര്‍,കാസര്‍ഗോഡ്,കരുനാഗപ്പള്ളി,മലപ്പുറം,മാനന്തവാടി എന്നീ സഥലങ്ങളിലുളള സംഘടനയുടെ ഓഫീസുകൾ അടച്ചുപൂട്ടാനും നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവായി.ഓഫീസുകള്‍ പൂട്ടിയ ശേഷം നേതാക്കളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. യുഎപിഎ നിയമത്തിൻ്റെ 25(1) വകുപ്പ് അനുസരിച്ചാണ് നടപടി.
സംഘടനയുടെ ഉടമസ്ഥതയിലുള്ള ഓഫീസുകള്‍ മാത്രമാണ് മുദ്ര വെക്കുക. വാടക കെട്ടിടങ്ങള്‍ ഒഴിവാക്കിയേക്കും . പി എഫ് ഐ പ്രവര്‍ത്തകരെ അനുകൂലിച്ചു പ്രവര്‍ത്തക്കുകയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയോ ചെയ്താല്‍ യു എ പി എ നിയമ പ്രകാരം കേസെടുക്കും. ഇവരെ സഹായിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകും.
അന്വഷണത്തിന്റ ഭാഗമായി എതെങ്കിലും സ്വത്ത് വകകള്‍ തീവ്ര വാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാല്‍ അത് കണ്ടുകെട്ടാനുള്ള അധികാരം സംസ്ഥാന പോലീസ് മേധാവിയുടെ അറിവോടെ കേസ് അന്വഷണ ഉദ്യോഗസ്ഥന് ലഭിക്കും. സംസ്ഥാനത്തെ പി എഫ് ഐ ഓഫീസുകള്‍ അടച്ചു പൂട്ടാനെത്തുന്ന എന്‍ ഐക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും ഉത്തരവില്‍ പറയുന്നു. പിന്നീടുളള നിയമ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സംസഥാന സര്‍ക്കാരിനാണ്.
Content Highlights: Moved to close state offices of Popular Front; The government has issued an order
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !