മലപ്പുറം ജില്ലയിലെ പതിവ് അപകട നിരത്തുകള്‍ അടയാളപ്പെടുത്തുന്ന ജോലി അവസാന ഘട്ടത്തില്‍ എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വാഹനാപകടങ്ങളും അവയുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിയുടെ വിശകലനം.
സുരക്ഷിത യാത്രയ്ക്ക് വഴിയൊരുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
മലപ്പുറം ജില്ലയിലെ നിരത്തുകളിലുള്ളത് 179 പതിവ് അപകട കേന്ദ്രങ്ങളാണ്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് 6224 വാഹനാപകടങ്ങള്‍. 896 ജീവന്‍ ഇക്കാലയളവില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞു. ഇതെല്ലാം വിലയിരുത്തി, ഇഴകീറി പരിശോധിച്ചാണ് അപകടകേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയത്.
2019 ലുള്ള അപകടങ്ങളുടെ പൊലീസ് എഫ് ഐ ആര്‍ പരിശോധിച്ചും സ്ഥലം സന്ദര്‍ശിച്ചും നാട്ടുകാരില്‍ നിന്ന് വിവരം തേടിയുമാണ് അപകട സ്ഥലങ്ങളെ ക്ലസ്റ്ററുകളാക്കി അടയാളപ്പെടുത്തിയിരിക്കുന്നത്. അപകടനേരം, വാഹനം, ആഘാതം, അത്യാഹിതം, മരണം എല്ലാം മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനത്തിന് അപകട നിരത്തുകള്‍ എളുപ്പം മനസ്സിലാക്കാന്‍ ഈ ദൗത്യം സഹായിക്കും.
Content Highlights: Safe travel in Malappuram, danger routes are known in advance
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !