ഡല്‍ഹി: സാക്ഷരതയില്‍ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.
സാക്ഷരത ഉറപ്പാക്കുന്നതില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങള്‍ക്കെതിരെ എന്‍എസ്‌എസ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് പരീക്ഷ പാസാക്കാന്‍ വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിനെതിരെയാണ് എന്‍എസ്‌എസ് ഹര്‍ജി നല്കിയത്. പൊതു, സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
രണ്ടായിരത്തി പതിനെട്ടിലെ വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Content Highlights: The Supreme Court said that Kerala could not achieve the achievement in literacy in the field of higher education
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !