നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു. തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ തുറന്നുവിട്ടത്. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്.
ചീറ്റകളെ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയ്ക്ക് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും മോദി പറഞ്ഞു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചീറ്റകള്‍ വംശനാശം സംഭവിച്ചതോടെ തകര്‍ന്ന ജൈവവൈവിധ്യമാണ്, ചീറ്റകളെ രാജ്യത്തെത്തിച്ചതോടെ ഇന്ത്യ തിരിച്ചുപിടിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയില്‍ എത്തിച്ചത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആറ് ആഴ്ചയ്ക്കുള്ളില്‍ ആണ്‍ മൃഗങ്ങളെയും നാല് ആഴ്ചയ്ക്കുള്ളില്‍ പെണ്‍ മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നു വിടും.
ചീറ്റകളുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ കഴുത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 13 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ്, കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ രാജ്യത്തെത്തിക്കുന്നത്.
2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള 'പ്രോജക്ട് ചീറ്റ' ആരംഭിച്ചത്.
അഞ്ചു വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് പദ്ധതിയിടുന്നത്. കടുവയുടെ മുഖത്തോടുകൂടിയ ബോയിങ് 747 കാര്‍ഗോ വിമാനത്തില്‍ പ്രത്യേക കൂടുകളിലാണ് ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോക് വിമാനത്താവളത്തില്‍ നിന്ന് ഗ്വാളിയോറിലെത്തിച്ചത്. ഏഴുപതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
The moment that India awaited!
— Prasar Bharati News Services & Digital Platform (@PBNS_India) September 17, 2022
Relive the moment when the Cheetah touched the ground at Kuno National Park, Madhya Pradesh. #CheetahInIndia pic.twitter.com/40cEtElPSp
Content Highlights: Prime Minister released the cheetahs; Modi called it a historic moment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !