ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം ജെ.എസ്.എസ്, അമല്‍ കോളജ്, ഐ ഷൂട്ട് മീഡിയ എന്നിവ സംയുക്തമായി നിലമ്പൂരില്‍ ഏകദിന സൗജന്യ ഫോട്ടോഗ്രഫി ക്യാമ്പ് നടത്തി. പി.വി അബ്ദുല്‍ വഹാബ് എം.പി ഫോട്ടോയെടുത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ ടൂറിസം രംഗത്ത് വിജയം കൈവരിക്കാന്‍ കഴിയുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ടൂറിസം രംഗത്ത് നിലമ്പൂരിന് വലിയ സാധ്യതയുണ്ട്. യുനെസ്‌കോയുടെ ലേണിങ് സിറ്റിയായി നിലമ്പൂരിനെ തെരഞ്ഞെടുത്തത് ടൂറിസം രംഗത്ത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോവാക്, ഫോട്ടോഗ്രഫി ക്ലാസ്, ചര്‍ച്ച എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
നിലമ്പൂര്‍ ചന്തക്കുന്ന് ഡി.എഫ്.ഒ ബംഗ്ലാവില്‍ നടന്ന പരിപാടിയില്‍ ജെ.എസ്.എസ് ഡയറക്ടര്‍ വി.ഉമ്മര്‍ കോയ അധ്യക്ഷത വഹിച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വി.എം സാദിഖലി ക്ലാസെടുത്തു. അമല്‍ കോളജ് ടൂറിസം വകുപ്പ് മേധാവി ഡോ. ഷമീര്‍ ബാബു ടൂറിസം ദിന സന്ദേശം നല്‍കി. ഐ ഷൂട്ട് മീഡിയ സ്‌കൂള്‍ മേധാവി സയ്യിദ് നജ്മുദ്ദീന്‍, കെ.ഇ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: World Tourism Day: One Day of Free Photography The camp was held PV Abdul Wahab MP inaugurated
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !