ആലത്തൂരിലെ നബിദിനറാലിയില്‍ പങ്കെടുത്തുകൊണ്ട് രമ്യാ ഹരിദാസ് എംപി പാട്ടു പാടുന്ന ദൃശ്യങ്ങള്‍ വൈറല്‍. രമ്യാ ഹരിദാസ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ യുഡിഎഫ് പേജിലും ഇതു ഷെയര്‍ ചെയ്തു. ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും രംഗത്ത് വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പു കാലത്ത് രമ്യ ഹരിദാസിന്റെ പാട്ടുകള്‍ ഹിറ്റ് ആയിരുന്നു. പ്രചരണ കാലത്തും ശേഷവുമെല്ലാം രമ്യയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നബിദിനപ്പാട്ട്.
രമ്യയുടെ പാട്ടിനെ അഭിനന്ദിക്കുന്നതിനൊപ്പം മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ചിലര്‍ കമന്റിടുന്നുണ്ട്. പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ടാണെന്ന് കുറിക്കുന്നവരും കുറവല്ല.
Content Highlights: Ramya Haridas' 'Nabidinashamsa' Song Goes Viral - Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !