കണ്ണൂര്‍ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്ബലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.
രാവിലെ 11 മണി വരെ ഈങ്ങയില്‍പ്പീടികയിലെ വിട്ടില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും.വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.കണ്ണൂര്‍, തലശേരി , ധര്‍മ്മടം ,മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്ബലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക.
കണ്ണൂരില്‍ നാലിടത്ത് ഇന്ന് ഹര്‍ത്താല്‍
അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താല്‍ ആചരിക്കും. കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലും, മാഹിയിലുമാണ് ഹര്‍ത്താല്‍ ആചരിക്കുക. വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല.
Content Highlights: Rashtriya Kerala pays tribute to Kodiyeri, culture in the evening, public darshan till three o'clock
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !