കൊച്ചി: ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് പരാമര്‍ശം.
രാത്രി ഒന്‍പതരയ്ക്കു ശേഷം പെണ്‍കുട്ടികള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു.
Content Highlights: High Court against imposing time restriction on girls
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !