ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ദിനത്തേക്കാള്‍ നേരിയ കുറവുണ്ട്. 2021ല്‍ 90.03 കോടിയുടെ വരുമാനമുണ്ടായിരുന്നു. 22,23,24 തീയതികളിലായി 229.80കോടിയുടെ വരുമാനമാനമുണ്ടായി. കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളിലെ വില്‍പ്പന 215.49കോടിയായിരുന്നു. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയതിന് ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഈ ക്രിസ്മസ്.
കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്‌ലറ്റാണ് ഇപ്രാവശ്യം വില്‍പ്പനയില്‍ മുന്നിലെത്തിയത്, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം.
267 ഔട്ട്‌ലറ്റുകളാണ് ബെവ്‌ക്കോയ്ക്കുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kerala consumed 89.52 crore worth of alcohol on Christmas Day; 229 crores for three days


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !