ഡല്‍ഹി: സുപ്രിംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്.
കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 'സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0' ഗൂഗിള്‍ പ്ലേയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും അവരുടെ കെട്ടിക്കിടക്കുന്ന കേസുകള്‍ തിരിച്ചറിയാന്‍ ആപ്പിലൂടെ സാധിക്കും.
എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികള്‍ കാണാനും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കേസുകളുടെ അവസ്ഥ മനസിലാക്കാനും ഉള്ള സൗകര്യം ആപ്പിലുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് ലോഞ്ചിങ് വേളയില്‍ പറഞ്ഞു.
തത്സമയം കേസ് നടപടികള്‍ കാണാനുള്ള അനുമതി നോഡല്‍ ഓഫീസര്‍മാക്കും കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്യുന്നതിലൂടെ ലഭിക്കും. ആപ്പിലെ പുതിയ അപ്ഡേഷനിലൂടെ നോഡല്‍ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളും ഹാജറാക്കിയ രേഖകള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
അതേസമയം, അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. 2014 ലെ അവയവ മാറ്റ നിയമത്തില്‍ ഉള്‍പ്പെടുത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ ഏകോപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചട്ടങ്ങളായത് കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികള്‍ക്ക് പലപ്പോഴും നടപടിക്രമങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Chief Justice DY Chandrachud announced the launch of the Android version of the Supreme Court mobile application.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !