തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാന്‍ മടിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. സിനിമ കണ്ടുകൊണ്ടിരിക്കുമ്ബോള്‍ കുഞ്ഞു കരഞ്ഞാല്‍ ഇനി തിയറ്റര്‍ വിടേണ്ട.
മറ്റ് കാണികള്‍ക്ക് അലോസരം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ക്രൈ റൂം. ക്രൈ റൂമില്‍ പോയിരുന്ന് കുഞ്ഞിനൊപ്പം സിനിമ കാണുന്നത് തുടരാം.
സര്‍ക്കാര്‍ തിയേറ്ററുകള്‍ വനിതാ ശിശുസൗഹാര്‍ദ തിയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്‌എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്സില്‍ 'ക്രൈ റൂം' ആരംഭിച്ചു. കുഞ്ഞു കരഞ്ഞാല്‍ പലപ്പോഴും രക്ഷിതാക്കള്‍ക്ക് അവരേയും കൊണ്ട് പുറത്തേക്ക് പോകേണ്ടി വരികയാണ് പതിവ്. സിനിമ ആസ്വദിക്കാന്‍ കഴിയാറില്ല. തിയേറ്ററിലെ ശബ്ദവുമായി പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്കും പ്രയാസമുണ്ടാകും. ഇതിനെല്ലാം പരിഹാരമായാണ് പുതിയ സംവിധാനം.
ക്രൈ റൂമില്‍ തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവും ഉണ്ടാവും. കെഎസ്‌എഫ്ഡിസിയുടെ കൂടുതല്‍ തിയേറ്ററുകളില്‍ ഇത്തരം ക്രൈ റൂമുകള്‍ കൊണ്ടുവരുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !