ട്വിസ്റ്റുകൾ നിറഞ്ഞ ത്രില്ലർ: ഷൂട്ടൗട്ടിൽ നെത‍ർലൻഡ‍്‍സിനെ വീഴ്ത്തി അർജൻറീന സെമിയിൽ; മെസിക്ക് റെക്കോർഡ്

0

ട്വിസ്റ്റും ഭാഗ്യനിർഭാഗ്യങ്ങളും മാറിമറിഞ്ഞ ത്രില്ലറിൽ നെതർലൻഡ്സിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജൻറീന സെമിഫൈനലിൽ. 

നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്ന മത്സരത്തിൽ അധിക സമയത്ത് പിന്നീട് ഗോളുകളൊന്നും പിറന്നില്ല. ഷൂട്ടൗട്ടിൽ രണ്ട് ഷോട്ടുകൾ സേവ് ചെയ്ത അർജൻറീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് മത്സരത്തിലെ വിജയശിൽപി.


നിർണായകമായ കിക്കെടുത്ത ലൗട്ടാരോ മാർട്ടിനസ് പന്ത് വലയിലാക്കി അർജൻറീനയെ 4-3ന് വിജയത്തിലെത്തിച്ചു. സെമിയിൽ ക്രൊയേഷ്യയാണ് അർജൻറീനയുടെ എതിരാളികളാവുക.


ലയണൽ മെസിയുടെ കാലിൽ നിന്ന് ലഭിച്ച അതിമനോഹരമായ പാസിൽ നിന്ന് പിറന്ന ഗോളിലൂടെയാണ് എല്ലാത്തിൻെറയും തുടക്കം. ഖത്തർ ലോകകപ്പിലെ അർജൻറീന – നെതർലൻഡ്സ് മത്സരത്തിൻെറ ആദ്യപകുതി അടയാളപ്പെടുത്താൻ സാധിക്കുക അങ്ങനെയാണ്. വേഗത്തിൽ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അർജൻറീന തുടങ്ങിയത്. തുല്യശക്തികളുടെ പോരാട്ടം തന്നെയാണ് മത്സരത്തിൻെറ ആദ്യപകുതിയിൽ നടന്നത്. വിരസമായി തുടങ്ങിയ കളി ആദ്യ അരമണിക്കൂർ പിന്നിട്ട ശേഷമാണ് ആവേശമായി മാറുന്നത്. 35ാം മിനിറ്റിൽ അർജൻറീന കാത്തിരുന്ന ആ ഗോൾ പിറന്നു.


പെനാൽട്ടി ബോക്സിന് പുറത്ത് പന്തുമായെത്തിയ ലയണൽ മെസി നെതർലൻഡ്സ് പ്രതിരോധനിരയെ കബളിപ്പിച്ച് നഹ്വെൽ മൊളീനയക്ക് പാസ്സ് നൽകി. യാതൊരു പിഴവും വരുത്താതെ മൊളീന പന്ത് വലയ്ക്കുള്ളിൽ അടിച്ച് കയറ്റി. ആദ്യപകുതിയിൽ അർജൻറീനയ്ക്ക് 1-0ൻെറ ലീഡ്. സമനില പിടിക്കാൻ നെതർലൻഡ്സ് നടത്തിയ ശ്രമങ്ങളൊന്നും തന്നെ ആദ്യപകുതിയിൽ ഫലം കണ്ടില്ല.

ആദ്യഗോളിന് അസിസ്റ്റ് ചെയ്ത ലയണൽ മെസി ലോക റെക്കോർഡും സ്ഥാപിച്ചു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുന്ന താരമെന്ന റെക്കോർഡാണ് (1966ന് ശേഷമുള്ള കണക്കുകൾ പ്രകാരം) മെസി സ്ഥാപിച്ചത്. നോക്കൗട്ടിൽ ഇത് മെസിയുടെ അഞ്ചാം അസിസ്റ്റാണ്. ബ്രസീലിൻെറ ഇതിഹാസതാരം പെലെയുടെ റെക്കോർഡാണ് മറികടന്നത്.
73ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി ലയണൽ മെസി അർജൻറീനയുടെ ലീഡ് ഉയർത്തി. നെതർലൻഡ്സ് പെനാൽട്ടി പോസ്റ്റിന് അകത്ത് വെച്ച് അക്യുനയെ ഡംഫ്രിസ് ഫൌൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയാണ് മെസി ഗോളാക്കി മാറ്റിയത്. താരത്തിൻെറ പത്താം ലോകകപ്പ് ഗോളാണിത്. 80ാം മിനിറ്റ് വരെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും നെതർലൻഡ്സിൻെറ ഭാഗത്ത് നിന്നുണ്ടായില്ല. എന്നാൽ ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.


പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റ് മത്സരത്തിൻെറ 83ാം മിനിറ്റിലും പിന്നീട് കളി അവസാനിക്കുന്നതിന് തൊട്ട് മുൻപും അർജൻറീനയുടെ ഗോൾവല കുലുക്കി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. പരുക്കൻ കളിയും ഫൌളുകളും തർക്കങ്ങളും ധാരാളം കണ്ട മത്സരത്തിൽ റഫറിക്ക് പല തവണ മഞ്ഞക്കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു. അർജൻറീന നായകൻ ലയണൽ മെസിയും നെതർലൻഡ്സ് നായകൻ വിർജിൽ വാൻഡെക്കുമെല്ലാം മഞ്ഞക്കാർഡ് കണ്ടവരിൽ ഉൾപ്പെടുന്നു. നിശ്ചിത സമയത്ത് മത്സരം 2-2 ആയതിനാലാണ് അധിക സമയത്തേക്ക് നീണ്ടത്. ഒടുവിൽ പെനാൽട്ടി ഷൂട്ടൌട്ടിലാണ് വിധി നിർണയിച്ചത്.
Content Highlights: Thriller full of twists: Argentina beats Netherlands in shootout to semis; Messi's record
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !