നടി നൂറിൻ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ നൂറിൻ തന്നെയാണ് സന്തോഷവാർത്ത ആരാധകർക്കായി പങ്കുവച്ചത്.
സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം!- നൂറിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നാകുന്നത്. ശിവദ, ദീപ്തി വിധുപ്രതാപ്, അലീന പടിക്കല്‍, അഞ്ജലി അമീര്‍ തുടങ്ങിയ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിലൂടെയാണ് നൂറിന്‍ ഷെരീഫ് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഒമറിന്റെ ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ സിനിമകളിലും അഭിനയിച്ചു. സത്യ പ്രകാശിന്‍റെ സംവിധാനത്തില്‍ 2020 ല്‍ പുറത്തെത്തിയ ഓല്ലല്ല ഓല്ലല്ല എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും അരങ്ങേറി. രജിഷ വിജയൻ നായികയായി എത്തിയ ജൂണ്‍ എന്ന ചിത്രത്തില്‍ അഭിനേതാവായിട്ടാണ് ഫഹിം സഫര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാലിക്, ഗ്യാങ്സ് ഓഫ് 18, മധുരം എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മധുരത്തിന്‍റെ സഹ രചയിതാവ് കൂടിയായിരുന്നു ഫഹിം.
Content Highlights: Actress Noorin Sharif Gets Married; The groom is young actor Fahim Zafar


.jpeg)
.jpeg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !