പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുകുഴി ഊരിലെ ലക്ഷ്മണിനെയാണ് കാട്ടാന അടിച്ചുകൊന്നത്. വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ലക്ഷ്മണൻ വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറെടുക്കാനായി വീട്ടിന് പുറത്തേക്കിറങ്ങിയതാണ് ലക്ഷ്മൺ. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
അട്ടപാടിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
Content Highlights:Another attack by wild animals in Attapadi; A tribal youth was killed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !