ഒഴിഞ്ഞ പറമ്പില്‍ കളിയ്ക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ കുട്ടിയ്ക്ക് ദാരുണാന്ത്യം. എട്ടുവയസ്സുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. മധ്യപ്രദേശിലെ ബേട്ടുല്‍ ജില്ലയില്‍ മാണ്ഡവി ഗ്രാമത്തിലാണ് സംഭവം നടന്നത്. അപകടം നടന്ന് നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായത്. തന്മയ് കുഴല്‍ക്കിണറില്‍ വീണ വിവരം സഹോദരിയാണ് മാതാപിതാക്കളെ അറിയിച്ചത്.
400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്‍റെ 55 അടിയോളം വരുന്ന ഭാഗത്താണ് കുട്ടി കുടങ്ങിയത്. ഉടന്‍ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്ത ഓക്സിജൻ ഉൾപ്പടെയുള്ള പ്രാഥമിക ശ്രശ്രൂഷകള്‍ കുട്ടിയ്ക്ക് നൽകി. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. നാനക് ചൗഹാൻ എന്നയാൾ കൃഷി ആവശ്യങ്ങൾക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴൽക്കിണർ.
എന്നാൽ, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി. കിണർ മൂടിയിരുന്നുവെന്നാണ് അപകടത്തിന് ശേഷം ചൗഹാന്‍റെ വിശദീകരണം. കുട്ടി എങ്ങനെയാണ് ഇതിന്‍റെ അടപ്പ് തുറന്നതെന്ന് അറിയില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !