നെയ്മർനു പിന്നാലെ ക്രിസ്റ്റ്യാനോയും മടങ്ങി; പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി

0
നെയ്മറിനു പിന്നാലെ ക്രിസ്റ്റ്യാനോയും മടങ്ങി;  പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി    Cristiano returned after Neymar; Messi was left alone in the Pullavarule river

ത്തറിൽ ലോകകപ്പ് ആരംഭിച്ചപ്പോൾ ആവേശം അലയടിച്ചത് ഇങ്ങ് കേരളത്തിലായിരുന്നു. പ്രിയതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫാൻ ഫൈറ്റുമെല്ലാം ലോകകപ്പിനേക്കാൾ വലിയ പോരാട്ടം ഗ്രൂപ്പ് ഘട്ടം മുതൽ കണ്ടു. ഇതിൽ ഏറെ ശ്രദ്ധേയമായത് കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഉയർന്ന കട്ടൗട്ടുകളായിരുന്നു. ആദ്യം മെസിയുടെ കട്ടൗട്ടായിരുന്നു പുഴയിൽ ഉയർന്നത്. പിന്നാലെ വിട്ടുകൊടുക്കാതെ നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയിൽ നെഞ്ചുവിരിച്ച് നിന്നു.

കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും നീക്കം ചെയ്യണമെന്നുമൊക്കെയായി പുള്ളാവൂരിൽ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും മലയാളികളുടെ ഫുട്ബോൾ ചർച്ചകളിൽ ഇടംപിടിച്ചു.

നെയ്മറിനു പിന്നാലെ ക്രിസ്റ്റ്യാനോയും മടങ്ങി;  പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി    Cristiano returned after Neymar; Messi was left alone in the Pullavarule river

മത്സരങ്ങൾ സെമിയിലേക്ക് കടക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും വിരുദ്ധമായ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലോകകപ്പിൽ അരങ്ങേറുന്നത്. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ട് അർജന്റീന നിരാശപ്പെടുത്തിയെങ്കിലും സെമി ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ആദ്യം ഇടം നേടിയത് അർജന്റീനയാണ്.

ആദ്യ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറിന്റേയും റിച്ചാര്ലിസന്റേയും ബ്രസീൽ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു. പരാജിതനായി കരഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ മടക്കം ബ്രസീൽ ആരാധകരുടെ മനസ്സിൽ അടുത്ത നാല് വർഷവും വിങ്ങുന്ന ചിത്രമായിരിക്കും. രണ്ടാമത് നടന്ന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡിന് മുമ്പിൽ അൽപം വിയർത്തെങ്കിലും അർജന്റീന സെമിയിലെത്തി.
Content Highlights: Cristiano returned after Neymar; Messi was left alone in the Pullavarule river
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !