വളാഞ്ചേരി : എടയൂർ മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപന കർമ്മം ഡിസംബർ 8 ന് വ്യാഴാഴ്ച പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
വിദ്യഭ്യാസ രംഗത്തെ നൂതന സംവിധാനമായ അൽബിർ പ്രീ - സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ നടത്തക്ക രീതിയിലാണ് സ്ഥാപനം ഉയരുന്നത്.
അന്തർ ദേശീയ നിലവാരത്തിലുള്ള ഡിജിറ്റലൈസഡ് ക്ലാസ്സ് റൂമുകളാണ് സജ്ജീകരിക്കുന്നത്.
ചടങ്ങിൽ അൽബിർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടർ കെ പി മുഹമ്മദ്, ഹുസൈൻ കോയ തങ്ങൾ, കെ എസ് എ തങ്ങൾ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിപി ഹംസ ഹാജി, ഡോ : സാലിം ഫൈസി, സാലിം ഫൈസി ഉള്ളളം തുടങ്ങി പ്രമുഖർ പങ്കെടുക്കും..
വാർത്ത സമ്മേളനത്തിൽ ഡയരക്ടർമാരായ അഷ്‌റഫ് ഹുദവി, പാലാറ മാനു, കെ ടി നിസാർ ബാബു, സി ടി മുഹമ്മദ് സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Foundation stone of Munnakal Grace Educational Complex tomorrow.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !