തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ കെ രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആണ് വനിതാ പാനല്‍ എന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്.
സ്പീക്കര്‍ ഇല്ലാത്ത വേളയില്‍ സഭ നിയന്ത്രിക്കുക ഈ പാനലില്‍ ഉള്‍പ്പെട്ടവരാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ ഇടംപിടിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. എം ബി രാജേഷ് മന്ത്രിയായതോടെ, പുതുതായി സ്ഥാനമേറ്റ എഎന്‍ ഷംസീറിന്റെ നിയന്ത്രണത്തിലാണ് നിയമസഭ സമ്മേളനം നടക്കുന്നത്.
സ്പീക്കര്‍ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും ഷംസീര്‍ പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും.
Content Highlights:Speaker Panel All Women; First in the history of Kerala Legislative Assembly
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !