കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ഇടക്കാല വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കി നിയമനാംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകർ കലോത്സവ വേദിക്ക് പുറത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഈ അധ്യായന വർഷം 4700 ഓളം അധ്യാപക ഒഴിവുകൾ എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ വരാനിരിക്കെ നിരവധി വർഷമായി ജോലി ചെയ്യുന്ന അധ്യാപകരെ പുറത്തിറക്കി ഭിന്നശേഷി സംവരണം നടപ്പിലാക്കേണ്ട സാഹചര്യം നിലവിൽ കേരളത്തിലില്ലന്ന് കോടതി നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇനി വരുന്ന തസ്തികകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. അതിനാൽ
സർക്കർ ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകർ പ്ലക്കാർഡുകളേന്തി പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിയമനംഗീകാരം ലഭിക്കാത്തതിനാൽ
നിയമനംഗീകാരം ലഭിക്കാത്തതിനാൽ
നിരവധി വർഷങ്ങളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന നിരവധി അധ്യാപകരുടെ ജീവിതമാണ് ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
സർക്കാർ അടിയന്തിരമായി ഇടപെട്ട് നിയമനാഗീകാരം നൽകണമെന്നാണ് അധ്യാപകർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
ധർണ്ണയിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് പങ്കെടുത്തത്..
Content Highlights: Protest of higher secondary teachers who did not get legal recognition in the state arts festival city.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !