സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

0
സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു | Applications are invited for State Minority Student Scholarships

രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി.പി.എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗക്കാരില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റല്‍ സ്റ്റെപ്പന്റ്/ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് ഇവയില്‍ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം - 5000 രൂപ, ബിരുദാനന്തര ബിരുദം -6000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ -7000 രൂപ , ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് - 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക

സി എ /സി എം എ / സിഎസ് സ്‌കോളര്‍ഷിപ്പ്
സി എ /സി എം എ / സി എസ് കോഴ്‌സുകളില്‍ ഫൈനല്‍ , ഇന്റര്‍ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 15000 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്
കേരളത്തിലെ ഗവണ്‍മെന്റ് നേഴ്‌സിംങ് കോളേജുകളില്‍ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.യോഗ്യതാ പരീക്ഷയില്‍ 45%-ല്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. ഇതില്‍ 50% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക.

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി  സ്‌കോളര്‍ഷിപ്പ്
എസ്.എസ്.എല്‍.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയവര്‍ക്കും, ബിരുദത്തിന് 80% മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.എസ്.എസ്.എല്‍.സി/ പ്ലസ് ടു വി.എച്ച്.എസ്.ഇ വിഭാഗത്തിന് 10,000/ രൂപയും ബിരുദത്തിന് 80% മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് 15000/ രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

സിവില്‍ സര്‍വീസ് സ്‌കീം
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീ/ഹോസ്റ്റല്‍ ഫീസ് റീ -ഇംബേഴ്‌സ്‌മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്.  കോഴ്‌സ് ഫീ ഇനത്തില്‍ പ്രതിവര്‍ഷം 20000/ രൂപയും, ഹോസ്റ്റല്‍ ഫീ ഇനത്തില്‍ 10000/ രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

ഇബ്രാഹിം സുലൈമാന്‍ സേട്ട് ഉറുദു സ്‌കോളര്‍ഷിപ്പ്
ഉറുദു ഒന്നാം ഭാഷയായി പഠിച്ച, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കും , ഉറുദു രണ്ടാം ഭാഷയായി പഠിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം പ്രതിവര്‍ഷം 1000 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും

എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവര്‍ഷം 6000 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

സ്വകാര്യ ഐടിഐകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള ഫീ റീ ഇംപേഴ്‌സ്‌മെന്റ്  സ്‌കീം പ്രൈവറ്റ് ഐ.റ്റി.ഐകളില്‍ ഒരു വര്‍ഷം/ രണ്ടു വര്‍ഷം കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ 10% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.  ഒരു വര്‍ഷ കോഴിസിന് 10,000 രൂപയും  രണ്ട് വര്‍ഷ കോഴ്‌സിന് 20000 രൂപയും എന്ന തോതില്‍ ഫീസ് റീ - ഇംപേഴ്‌സ്‌മെന്റ് ആയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in എന്ന   വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് ലിങ്കിലുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലുമായി ബന്ധപ്പെടാം.

Content Highlights: Applications are invited for State Minority Student Scholarships
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !