പെരുമ്പാവൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വാഴത്തോട്ടത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം അറിഞ്ഞത്. സാന്‍ജോ ആശുപത്രിയുടെ പിറകുവശത്ത് സോഫിയ കോളജ് റോഡിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്നതടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
Content Highlights: The body of the youth was found in the banana plantation
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !