ഇന്ത്യയിലെ ബിബിസി ഓഫീസുകളി ഇൻകംടാക്‌സ് റെയ‌്ഡ്. ഡൽഗി, മുംബയ് എന്നിവിടങ്ങളിലെ ബിബിസിയുടെ ഓഫീസുകളിലാണ് ഐടി ഉദ്യോഗസ്ഥർ റെയ‌്ഡ് നടത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയ‌്ഡ്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ 'സർവേ' നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ബിബിസി ഓഫീസിലുണ്ടായിരുന്ന ചില മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതായാണ് സൂചന.
എന്നാൽ നടക്കുന്നത് സർവേയാണെന്നും റെയ‌്ഡല്ലെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അക്കൗണ്ട് ബുക്കുകൾ പരിശോധിക്കുകയാണ് ചെയ‌്തതെന്നും ഇവർ പറഞ്ഞു.
ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Content Highlights: Income tax raid on BBC offices in India
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !