ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല; പ്രണയദിനത്തില്‍ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ച്‌ വിന്‍ഡോസ്

0

പ്രണയദിനത്തില്‍ ഓര്‍മയാകാനൊരുങ്ങി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11. ഫെബ്രുവരി 14നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാകുന്നത്.

വിന്‍‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി.

2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല, പക്ഷേ നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്ന വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകല്‍ ഈ സേവനം നല്കുന്നത് തുടരുന്നുണ്ട്. ഫെബ്രുവരി 14-ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കുമെന്ന് റെഡ്മോണ്ട്കമ്ബനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്‌ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു.‌

ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. തുടര്‍ച്ചയായ 25 വര്‍ഷത്തെ സേവനമാണ് ഇപ്പോള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്.പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്ബനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ ഒടുക്കമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറര്‍ മാറുന്നത്. ഒജി സെര്‍ച്ച്‌ ബ്രൗസര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. 2003 ല്‍ 95 ശതമാനമായിരുന്നു എക്സ്പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസര്‍ പുതുക്കി. 2016 മുതല്‍ പുതിയ വേര്‍ഷനുകള്‍ ഉള്‍പ്പെടുത്താതെയായി.

2013ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 2013 റീലിസ് ചെയ്യുന്നത്. ഇതായിരുന്നു എക്സ്പ്ലോററിന്റെതായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ വേര്‍ഷന്‍. നിലവിലുള്ളത് എക്‌സ്പ്ലൊറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്സ്പ്ലോററിനെ നവീകരിക്കാന്‍ കമ്ബനി സമയം ചെലവാക്കിയിരുന്നില്ല. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലോകത്തേക്ക് പലതരം സാങ്കേതിക വിദ്യയിലൂടെ പുതിയ വാതിലുകള്‍ തുറന്നുകിട്ടി തുടങ്ങി.വൈകാതെ ഗൂഗിള്‍ ക്രോമും മറ്റു സെര്‍ച്ച്‌ എഞ്ചിനുകളും കംപ്യൂട്ടര്‍ സ്‌ക്രീനുകളില്‍ ആധിപത്യം സ്ഥാപിച്ചു. അതോടെ എക്സ്പ്ലോറര്‍ ഒരു വഴിക്കുമായി.നിലവില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ല്‍ വിന്‍ഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്. കൂടുതല്‍ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന പ്രത്യേകതയുമുണ്ട്.
Content Highlights: Internet Explorer is no more; Windows completely shut down on Valentine's Day
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !