കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്.
കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബസുകളുടെ ഓട്ടപ്പാച്ചില്‍ ദിവസവും നിരവധി ജീവനാണെടുക്കുന്നത്.
ഇതിനിടയിലാണ് പൊലീസ് നഗരത്തില്‍ വ്യാപക പരിശോധന നടത്തിയതും മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാരെ അറസ്റ്റിലായതും. ഇവരെയാണ് ഹില്‍പാലസ് പൊലീസ് ഇംപോസിഷന്‍ എഴുതിപ്പിച്ചത്.
രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.
കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരെ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എത്തിച്ചു.
ആറ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ചും, അശ്രദ്ധമായും വാഹനമോടിച്ചതിന് നടപടി എടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്‍ വാഹനങ്ങളില്‍ പൊലീസ് ടോള്‍ ഫ്രീ നമ്പറുകള്‍ പതിക്കും. കോടതി നിര്‍ദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്. കൊച്ചിയില്‍ വാഹന പരിശോധന തുടരുകയാണ്.
Content Highlights: 'No more drinking and driving sir'; The police wrote the imposition with the bus drivers
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !