സുഹൃത്തുക്കളുടെ പിറന്നാൾ ആഘോഷം പലരീതിയിലും വ്യത്യസ്തമാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെ വെറൈറ്റിയായി ആഘോഷിച്ച ഒരു പിറന്നാളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിറന്നാളിന് കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതിക്കെടുത്തുക എന്നൊരു ചടങ്ങുണ്ടല്ലോ.
എന്നാൽ ഇവിടെ മെഴുകുതിരിക്ക് പകരം സുഹൃത്തുക്കൾ ഒരുക്കിയത് ഒരു ക്യൂട്ട് സർപ്രൈസായിരുന്നു. ഫോണിലെ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്‌തു പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫ്ലാഷ് ലൈറ്റിലേക്കും പിറന്നാളുകാരി ഊതുന്ന സമയത്ത് സുഹൃത്തുക്കൾ ഓരോരുത്തരും ലൈറ്റ് ഓഫാക്കും. ടൈമിങ് കൂടാതെ കൃത്യമായപ്പോൾ സംഭവം പൊളിയായി.
അങ്ങനെ ഫ്ലാഷ് മെഴുകുതിരികൾ സമൂഹമാധ്യമങ്ങളിലും ഹിറ്റായി. ഡിജിറ്റർ ക്രിയേറ്റർ അരിന്ദം ആണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. ഇങ്ങനൊരു ഐഡിയയ്‌ക്ക് പിന്നിൽ സുഹൃത്ത് സോഹം ബാനർജിയാണെന്ന് അരിന്ദം വിഡിയോയ്‌ക്കൊപ്പം പറഞ്ഞു. നേഹ എന്നാണ് പിറന്നാളുകാരിയുടെ പേര്.
ഏതാണ്ട് ഒരു കോടിയിലേറെ ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ ഈ വിഡിയോ കണ്ടത്. 22 ലക്ഷത്തോളം ലൈക്കുകളും വിഡിയോയ്‌ക്ക് ലഭിച്ചു. സുഹൃത്തുക്കളുടെ ഈ ഐഡിയയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വന്നത്. ഉറപ്പായി ഈ ഐഡിയ പരീക്ഷിക്കുമെന്ന തരത്തിലാണ് കമന്റുകൾ.
Content Highlights: Birthday celebration by 'blowing out' mobile flashlights instead of candles; The video went viral
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !