തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 360 രൂപ കുറഞ്ഞത്. ഇന്നലെ 200 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിന്റെ താഴേക്ക് എത്തി. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്.
ചൊവ്വയും സ്വര്‍ണവില കുറഞ്ഞിരുന്നു. 240 രൂപയാണ് അന്ന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞു. വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 40 രൂപ കുറഞ്ഞു. വിപണി വില 4620 രൂപയാണ്.
വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ചൊവ്വ വെള്ളിയുടെ വില ഉയര്ന്നിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Content Highlights: Gold prices fell in the state today
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !