റവന്യു വകുപ്പ് അഴിമതിയുടെ കൂടാരം, കൈക്കൂലിയായി നാടന്‍ കോഴിമുട്ട മുതല്‍ ഹൗസിംഗ് ലോണിന്റെ ഇ.എം.ഐ വരെ...

0
റവന്യു വകുപ്പ് അഴിമതിയുടെ കൂടാരം, കൈക്കൂലിയായി നാടന്‍ കോഴിമുട്ട മുതല്‍ ഹൗസിംഗ് ലോണിന്റെ ഇ.എം.ഐ വരെ... The tent of revenue department corruption, from local chicken egg as bribe to EMI of housing loan...

കേ(caps)രളത്തിലെ റവന്യു വകുപ്പ് അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. വില്ലേജ് ഓഫീസ് മുതല്‍ കമ്മീഷണറേറ്റ് വരെ നീളൂന്ന സംസ്ഥാനത്തെ റവന്യു അധികാര കേന്ദ്രങ്ങളില്‍ എല്ലാ തലങ്ങളിലും അഴിമതി വ്യാപകമായിരിക്കുകയാണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ അഴിമതി താരതമ്യേന കൂടുതല്‍ ആണെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. വിജിലന്‍സിന്റെ കണക്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പാണ് റവന്യു.വസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപ്പകര്‍പ്പ് തുടങ്ങി കോഴമറിയാത്ത ഒരു കാര്യവും റവന്യു വകുപ്പില്‍ ഇല്ലന്ന് തന്നെ പറയാം.

ഈ വര്‍ഷം മാത്രം കൈക്കൂലിക്കേസില്‍ ഏതാണ്ട് പത്തോളം റവന്യു ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞകൊല്ലം 12 പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നിയന്ത്രണാതീതമായ അഴിമതിയുടെ പേരില്‍ ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫീസിലെ എല്ലാ ജീവനക്കാരെയും കൂട്ട സ്ഥലം മാറ്റത്തിന് വിധേയമാക്കേണ്ടി വന്നു. വസ്തു സംബന്ധമായ പല കേസുകളെയും അപ്പലേറ്റ് അതോറിറ്റിയാണ് റവന്യു ഡിവിഷണല്‍ ഓഫീസര്‍. ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫീസിലേക്ക് ജനങ്ങള്‍ പോകാത്ത അവസ്ഥയുണ്ടായപ്പോഴാണ് സര്‍ക്കാരിന് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നത് . അവിടെ ഒരു ഉദ്യോഗസ്ഥന്‍ ഹൗസിംഗ് ലോണിന്റെ ഇ എം ഐ വരെ കൈക്കൂലിയായിട്ട് വാങ്ങിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കൈക്കൂലിക്കേസില്‍ പിടിയിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ എഴുപത് ശതമാനം ആളുകളും റവന്യവകുപ്പില്‍ നിന്നുള്ളവരാണ്.
(ads1)
ഭൂമി സംബന്ധമായ കേസുകളില്‍ അനാവിശ്യമായ കാലതാമസം വരുത്തുക എന്നതാണ് റവന്യു വകുപ്പിലെ കൈക്കൂലിയുടെ പ്രധാന ഉറവിടം. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കോഴ നല്‍കിയാലേ ഭൂമിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും നടക്കൂ എന്ന അവസ്ഥയാണ്. 95 ശതമാനം ആളുകളും ചോദിക്കുന്ന കാശ് കൊടുത്തു കാര്യം നടത്തിയെടുക്കുകയും പരാതിപ്പെടാന്‍ പോകാതിരിക്കുകയുമാണ് ചെയ്യുന്നത്. വടക്കന്‍ജില്ലകളില്‍ കൂടുതലായും വിരമിച്ച റവന്യു ഓഫീസര്‍മാര്‍ നടത്തുന്ന സമാന്തര വില്ലേജോഫീസുകളാണ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടത്തുന്നത്. ഇവര്‍ വഴി ചെന്നാലേ വില്ലേജോഫീസുകളില്‍ ചെറിയ കടലാസ് പോലും നീങ്ങു എന്ന അവസ്ഥയാണ്.

പാലക്കാട് മണ്ണാര്‍ക്കാട് ഇന്നലെ അറസ്റ്റിലായ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് പോലും പോകാതിരുന്നയാളാണ്.പാലക്കാട് കണ്ണൂര്‍ ജില്ലയില്‍ തഹസീല്‍ദാരായി വിരമിച്ച ഒരാള്‍ ഇപ്പോള്‍ വയനാട്ടില്‍ ഫാം ഹൗസും ഹോം സ്‌റ്റേയും നടത്തുകയാണ്. എന്ത് കൈക്കൂലി കിട്ടിയാലും വാങ്ങിക്കുന്ന നിലയിലാണ് ചിലര്‍. ആലപ്പുഴ ജില്ലയില്‍ഭൂമിയില്‍ തരം മാറ്റത്തിന് അപേക്ഷ നല്‍കിയ വീട്ടമ്മയില്‍ നിന്നും പണം കിട്ടാന്‍ കാര്യമായ മാര്‍ഗം ഇന്നല്ലെന്നറിഞ്ഞപ്പോള്‍ ആഴ്ചയില്‍ മുടങ്ങാതെ തനിക്ക് നാടന്‍ കോഴിമുട്ടകള്‍ എത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയതത്രെ. ഈ സംഭവം വിജിലന്‍സിന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ദശാബ്ദങ്ങളായി  താമസിക്കുന്ന ഭൂമി മകളുടെയോ മകന്റെയോ കല്യാണത്തിന്റെ ആവശ്യത്തിനായി വില്‍ക്കാന്‍ വേണ്ടി ഭൂനികുതി ഓണ്‍ ലൈനില്‍ അടച്ചാല്‍, ഭൂമിയുടെ തരം ‘നിലം’ എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. പിന്നെ ദുരിതം തുടങ്ങുകയായായി. കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, തുടങ്ങി എല്ലാ ഓഫീസുകളിലും കൈക്കൂലി കൊടുക്കേണ്ടി വരും.
(ads2)
ഭൂമിയുടെ തരം മാറ്റുലുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഇതു വരെ സര്‍ക്കാര്‍ ശ്രമിച്ചിട്ടല്ലന്നാണ പ്രധാന ആരോപണം. അത്തരം ശ്രമങ്ങള്‍ എല്ലാം ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുകയാണ് ചെയ്യുന്നത്.ഇത്രയൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും റവന്യു വകുപ്പിനെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമില്ല.

Content Highlights: The tent of revenue department corruption, from local chicken egg as bribe to EMI of housing loan...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !