യുഎഇ എമിറേറ്റ്‌സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം ശമ്പളം

0
ദുബായ്: എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ നിന്ന് അടുത്ത 25 വര്‍ഷത്തേക്ക് പ്രതിമാസം 25,000 ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി. ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ആദില്‍ ഖാന്‍ എന്ന ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയാണ് ഈ ഭാഗ്യവാന്‍.

ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ചതായി തോന്നുന്നു എന്നാണ് അപൂര്‍വ നേട്ടത്തെ കുറിച്ചുള്ള മുഹമ്മദ് ആദിലിന്റെ പ്രതികരണം. ഇതാദ്യമായാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതെന്നും അതില്‍ തന്നെ ഭാഗ്യജേതാവായത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ എമിറേറ്റ്‌സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം 'രണ്ടാം ശമ്പളം' UAE emirates lottery offers Indian expatriates Dh25,000 'second salary' for 25 years
ഫാസ്റ്റ് 5 എമിറേറ്റ്‌സ് ഡ്രോയിലാണ് മുഹമ്മദ് ആദില്‍ വിജയിച്ചത്. 25 ദിര്‍ഹം ടിക്കറ്റ് എടുത്താല്‍ ഭാഗ്യമല്‍സരത്തിന്റെ ഭാഗമാവാം. അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹമാണ് സമ്മാനം. മാത്രമല്ല, റാഫിള്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് 75,000 ദിര്‍ഹം, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം എന്നിവ വീതം നേടാനുമാകും.
ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വിജയം അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ ലഭിച്ചതെന്നും ആദ്യ ഞെട്ടല്‍ പിന്നീട് ആഹ്ലാദമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഖാന്‍ പറഞ്ഞു. ഭാവി സുരക്ഷിതമാണ് എന്നതിനാല്‍ വിരമിക്കാന്‍ കഴിയുമെന്ന് തോന്നുന്നുവെന്നും ഖാന്‍ അഭിപ്രായപ്പെട്ടു.

ഖാനെ ആശ്രയിക്കുന്ന എട്ട് പേരടങ്ങുന്ന കുടുംബമാണ് നാട്ടിലുള്ളത്. 'സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന എന്റെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. എനിക്ക് എന്റെ സ്വന്തം കുടുംബവും അവന്റെ കുടുംബവും എന്റെ മാതാപിതാക്കളും ഉണ്ട്. മുഴുവന്‍ കുടുംബത്തിന്റെയും ഏക ആശ്രയമാണ് ഞാന്‍'- ഖാന്‍ പറഞ്ഞു.

കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും തുക ചെലവഴിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുമെന്നും ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ജോലി ഉപേക്ഷിക്കില്ല. ലക്ഷ്യം നിറവേറ്റുന്നത് വരെ തുടരും. ഇത് എന്റെ രണ്ടാമത്തെ വരുമാനം മാത്രമാണ്. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു. കൂടുതല്‍ പഠിക്കാനും സംഭാവന നല്‍കാനും ആഗ്രഹിക്കുന്നു-ഖാന്‍ വ്യക്തമാക്കി.

പഠനത്തിലുള്ള ഖാന്റെ കഴിവ് കണ്ടറിഞ്ഞ് ബന്ധുക്കളാണ് അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന് പണം നല്‍കിയത്. 2018ല്‍ ആണ് സൗദിയില്‍ നിന്ന് ദുബായിലേക്ക് വന്നത്. ഈ വിജയം തന്റേത് മാത്രമല്ലെന്നും കുടുംബത്തിലെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കാരണം, സര്‍വ്വശക്തനായ ദൈവം അനുഗ്രഹിച്ചതാണെന്നും മുഹമ്മദ് ആദില്‍ ഖാന്‍ കരുതുന്നു.

Content Highlights: UAE emirates lottery offers Indian expatriates Dh25,000 'second salary' for 25 years

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !