വളാഞ്ചേരി:കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളെ വളാഞ്ചേരിയിൽ വെച്ച് അതിസാഹസികമായി പിടികൂടി ആന്ധ്രാ പൊലീസ്. കഞ്ഞിപ്പുരയിൽ വെച്ചാണ് നാലു പ്രതികളിൽ മൂന്നു പേരെ പൊലീസ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി ആന്ധ്രയിൽ കോടികളുടെ തട്ടിപ്പായിരുന്നു പ്രതികൾ നടത്തിയത്. തട്ടിപ്പിനിരയായവർ നൽകിയ പരാതിയെ തുടർന്ന് ആന്ധ്രാ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശ് - ഗോവ വഴി സഞ്ചരിച്ചിരുന്ന പ്രതികളെ പിൻതുടർന്ന പൊലീസ് വളാഞ്ചേരി കഞ്ഞിപ്പുരയിൽ വെച്ചാണ് പിടികൂടിയത്.
ഓടിരക്ഷപ്പെട്ടയാളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
സിസി ടിവി കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കണ്ടെടുത്തു. പിടികൂടിയ പ്രതികളെ ആന്ധ്രയിലേയ്ക്ക് കൊണ്ടുപോകും.
Content Highlights: The Andhra Police caught the accused in Valanchery who were involved in an investment fraud of crores of rupees.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !