വളാഞ്ചേരി: അംഗൻവാടിയിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നുവരുന്ന സമയത്ത് വളാഞ്ചേരി കൃഷണ നിവാസ് വീട്ടിൽ അജിത എന്ന 54 വസ്സുകാരിയുടെ മാല മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. വളാഞ്ചേരി കാവുംപുറം സ്വദേശി പാറപള്ളിയിൽ മുഹമ്മദ് റഫീഖിനെ (39 വയസ്സ്) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
അജിതയുടെ മാല വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് പമ്പിന്റെ പുറകുവശത്തുള്ള റോഡിൽ വച്ച് ബൈക്കിലെത്തിയ പ്രതി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ 24ന് തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും, മോഷ്ടിച്ച മൂന്ന് പവനോളം തൂക്കം വരുന്ന മാലയും വളാഞ്ചേരി ടൗണിൽ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു..
സ്ഥിരമായി മോഷ്ടാക്കളിൽ നിന്നും സ്വർണ്ണം അമിത ലാഭം എടുത്തു വാങ്ങുകയും അത് വില്പനയും നടത്തിവന്നിരുന്ന വളാഞ്ചേരിയിലെ ത്രീ മൂർത്തി ഷോപ്പ് ഉടമയായ ദത്ത സേഠിനെയും (54 വയസ്സ്) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരെയും തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി..
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ SHO കമറുദ്ദീൻ വള്ളിക്കാടൻ, സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, ASI ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, വിനീത്, ശൈലേഷ്,രജിത, എന്നിവർ അടങ്ങുന്ന സംഘമാണ്പ്രതികളെ പിടികൂടിയത്..
Content Highlights: The Anganwadi teacher's necklace was stolen by breaking it on a bike. Accused Valanchery police arrested.. Datta Seth who bought gold was also arrested..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !