ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 87,026 ഇന്ത്യക്കാര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍.
ആറ് മാസക്കാലയളവിലെ കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2011 മുതല്‍ ഇതുവരെ 17.50 ലക്ഷത്തിലധികം പേര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും എസ് ജയശങ്കര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
2022ല്‍ 2,25,620 ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2021-ല്‍ 1,63,370 പേരും, 2020ല്‍ 85,256 ഇന്ത്യക്കാരും 2019ല്‍ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടു. 2018 ല്‍, 1,34,5318, ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രി ലോക്‌സഭയെ അറിയിച്ചു.
വലിയൊരു വിഭാഗം ഇന്ത്യൻ പൗരന്മാര്‍ ആഗോള തൊഴിലിടങ്ങള്‍ തേടിപ്പോകുന്നുണ്ട്. കൂടാതെ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരില്‍ പലരും വ്യക്തിപരമായ സൗകര്യാര്‍ത്ഥം വിദേശ പൗരത്വം സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു. പ്രവാസികളുമായുള്ള ഇടപെടലില്‍ സര്‍ക്കാര്‍ പരിവര്‍ത്തനപരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും, വിദേശത്തുള്ള ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സമ്ബത്താണെന്നും, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജോലിക്കും, പഠന ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് പോവുകയും, തുടര്‍ന്ന് വിദേശ പൗരത്വം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വൻ വര്‍ധനവുണ്ടാകുന്നുണ്ടെന്നതാണ് വാസ്തവം. കൂടാതെ കുടുംബമായി വിദേശ രാജ്യങ്ങളില്‍ കുടിയേറുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍ വിദേശപൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വര്‍ദ്ധനവുണ്ടാകുന്നുണ്ടെങ്കിലും കൊവിഡ് മഹാമാരിക്കാലത്ത് വിദേശ രാജ്യങ്ങള്‍ തേടിപ്പോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.
Content Highlights: Figures of those who renounced Indian citizenship in the last six months are out
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !