മലപ്പുറം: സംസ്ഥാന സർക്കാറിൻ്റെ പുതിയ മദ്യ നയത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കണമെന്ന് കെ.എൻ.എം മർകസുദഅവ മധ്യമേഖല പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മദ്യപൻമാരും ലഹരിക്കടിപ്പെട്ടവരും ചെയ്തു കൂട്ടുന്ന ഞെട്ടിപ്പിക്കുന്ന ക്രിമിനൽ സംഭവങ്ങൾ കേരളത്തിൽ നിത്യസംഭവമായിക്കൊണ്ടിരിക്കെ മദ്യ ഉൽപാദനവും വിപണനവും വ്യാപിപ്പിക്കുന്ന പുതിയ മദ്യനയം കേരളത്തിൻ്റെ സാമൂഹൃ ഭദ്രത തന്നെ തകർക്കുന്നതാണ്.
സകലമാന തിൻമകൾക്കും അടിസ്ഥാനമായി വർത്തിക്കുന്ന കള്ളിനെ പോഷക പാനീയമെന്നൊക്കെ പറഞ്ഞ് മഹത്യ വത്കരിക്കുന്നത് കേരളത്തിൻ്റെ പ്രബുദ്ധതയെ തന്നെ അപഹസിക്കുന്നതാണ്. മദ്യം സാമൂഹ്യ വിപത്താണെന്ന വസ്തുത മറച്ച് വെച്ച് പുതുതലമുറക്ക് കുടിച്ച് തുലയാൻ പ്രേരണയാകുന്ന പ്രസ്താവനകൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്യങ്ങളും അവസാനിപ്പിക്കണം.
മാസങ്ങളായി നരകയാതന അനുഭവിക്കുന്ന മണിപ്പൂർ ജനതക്ക് സമാധാനം സാധ്യമാക്കാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രാജ്യത്തിനു് അപകടമാണ്.ഭരണഘടനാ ബാധ്യതകൾ നിർവഹിക്കാൻ ബാധ്യതപ്പെട്ടവർ അക്രമികൾക്ക് കൂട്ടുനില്ക്കുന്നത് രാജ്യത്തിൻ്റെ ഭാവി തന്നെ ഇരുളടഞ്ഞ താക്കും. സംഘ് പരിവാറിൻ്റെ ഭരണകുട ഭീകരതക്കെതിരിൽ ഇന്ത്യയോടൊപ്പം അണിചേർന്നു പോരാടാൻ സമ്മേളനം അഭ്യർത്ഥിച്ചു.
വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരി 25,26,27,28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനും സംഘടനാ ഘടകങ്ങളെ സജ്ജമാക്കുന്നതിനും സമ്മേളനത്തിനു മുമ്പുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി "സംഘടിപ്പിച്ച ഒരുക്കം പ്രീകോൺ മീറ്റ് " മധ്യമേഖല പ്രതിനിധി സമ്മേളനം സംസ്ഥാനസമ്മേളന വിജയത്തിന് വിപുലമായ കർമപരിപാടികൾക്ക് അംഗികാരം നല്കി.
മധ്യമേഖല സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ.യു പി യഹ്‌യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ.ഇ കെ അഹ്മദ്കുട്ടി മുഖ്യപ്രഭാഷണംവും,
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ പ്രൊഫ. കെ പി സകരിയ്യ, ഡോ.അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, അബുസലാം പുത്തൂര്‍,ഡോ. ജാബിർ അമാനി, ബി.പി.എ ഗഫൂർ,ഐ എസ് എം സംസ്ഥാന സെക്രട്ടറി റാഫി കുന്നുംപ്പുറം, എം ജി എം സെക്രട്ടറി സി.എം സനിയ അൻവാരിയ്യ, എം എസ് എം സെക്രട്ടറി ഫഹീം പുളിക്കല്‍, ഐ ജി എം സെക്രട്ടറി അഫ്‌നിദ പുളിക്കല്‍, സൈനുൽ ആബിദ് മദനി എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുൽ അലി മദനി, എഞ്ചിനിയർ അബ്ദുൽ കരീം, കെ.അബൂബക്കർ മൗലവി, സി.അബദുൽലത്തിഫ്, പി.പി.ഖാലിദ്, മുഹമ്മദ് കുട്ടി ഹാജി കുറ്റൂർ, എം.പി അബ്ദുൽ കരീം സുല്ലമി, അബ്ദുപ്പു ഹാജി, അബ്ദുൽ ഹമീദ് മദനി, അബ്ദുൽ കലാം ഒറ്റത്താണി, അബു തറയിൽ, എ.നൂറുദ്ദീൻ എടവണ്ണ, അസീസ് തിരൂരങ്ങാടി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
Content Highlights: മദ്യത്തെ മഹത്വവത്കരിക്കുന്നത്അവസാനിപ്പിക്കണം: കെഎൻ.എം മർകസുദ്ദഅവ Glorification of alcohol should end: KNM Markasuddaava
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !