ജീവനില്‍ പേടിച്ചാണ് നാടുവിട്ടതെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. 2021 ല്‍ നാട്ടില്‍ നിന്നും നേരെ തൊമ്മന്‍കുത്തിലേക്കാണ് പോയതെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇയാള്‍.
ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. അവര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരിക്കാമെന്നും നൗഷാദ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും നൗഷാദ് സൂചിപ്പിച്ചു.
നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല. അവര്‍ കലഞ്ഞൂര്‍ പാടത്താണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തൊടുപുഴയില്‍ത്തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല. ടിവിയിലൂടെ തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും കണ്ടില്ല. രാവിലെ പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു നൗഷാദിന്റെ മറുപടി.
പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്. രണ്ടു കുട്ടികളില്ലേയെന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി നല്‍കി. നൗഷാദിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെയാണ് തൊമ്മന്‍കുത്ത് ഭാഗത്തു നിന്നും നൗഷാദിനെ പൊലീസ് കണ്ടെത്തുന്നത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന നല്‍കിയ മൊഴിയാണ്, നൗഷാദിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.
Content Highlights: He left the country because he was afraid of his wife; Afraid to go back: Naushad
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !