വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എടയൂർ വില്ലേജ് ഓഫീസിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ. പറഞ്ഞു .
എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന് റവന്യു (എഫ്) വകുപ്പ് സ.ഉ (സാധാ )നം. 2694/2023 ആർ.ഡി പ്രകാരമാണ്
റവന്യു വകുപ്പ് 2023-24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിക്ക് 50 ലക്ഷം ഫണ്ടനുവദിച്ചത്.
പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എ പറഞ്ഞു
നിയോജക മണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ആറാമത്തെ വില്ലേജാണ് എടയൂരിലേത്.
സ്മാർട്ട് വില്ലേജാക്കി ഉയർത്തിയ
ഇരിമ്പിളിയം , മേൽമുറി വില്ലേജ് ഓഫീസുകൾ ഇതിനകം പ്രവൃത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.
വളാഞ്ചേരി കാട്ടിപ്പരുത്തി, കോട്ടക്കൽ, പൊന്മള എന്നിവയുടെ പ്രവൃത്തി നടന്ന് കൊണ്ടിരിക്കുകയാണന്നും എം.എൽ.എ പറഞ്ഞു.
Content Highlights: Prof. Recommendation of Abid Hussain Thangal MLA
Etayur Village Smart Revenue Office has been included in the scheme..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !