അബുദാബി ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സയ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യം മോശമായതിനെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. മരണത്തെ തുടർന്ന് ജൂലൈ 29 ശനിയാഴ്ച വരെ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
1965ൽ അൽ ഐനിലാണ് ഷെയ്ഖ് സഈദ് ബിൻ സായിദിന്റെ ജനനം. 2010 ജൂണിൽ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. പിന്നീട് അബുദാബി ആസൂത്രണ വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായും പ്രവർത്തിച്ചു. യുഎഇയുടെ ശില്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. കൂടാതെ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ (ADCED) മുൻ അംഗമായയിരുന്ന ഷെയ്ഖ് സഈദ് ബിൻ സയ്ദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻപദവിയും വഹിച്ചിട്ടുണ്ട്.
Content Highlights: Sheikh Saeed bin Zayed, brother of the ruler of Abu Dhabi, has passed away
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !