അപ്പോള്‍പ്പിന്നെ ദൂരെയിരുന്ന് വീടുപണിയുന്നവരുടെ കഷ്ടപ്പാട് എത്രമാത്രമാണെന്ന് ഓര്‍ത്തു നോക്കൂ. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കാൻ ചില കാര്യങ്ങള്‍…
1. വിദേശത്തിരുന്നു ചെയ്യാവുന്ന തയാറെടുപ്പുകള്‍ എല്ലാം നടത്തുക. അതായത് മാസികകളും ഇന്റര്‍നെറ്റും പരതി വീടിനെക്കുറിച്ചുള്ള ധാരണയുണ്ടാക്കിയെടുക്കുക. ആര്‍ക്കിടെക്ടിനോടു പറയാനുള്ള കാര്യങ്ങള്‍ അക്കമിട്ട് എഴുതി വയ്ക്കുക. അടുത്ത പടി ഇഷ്ടപ്പെട്ട ആര്‍ക്കിടെക്ടിനെയോ എൻജിനീയറെയോ കണ്ടെത്തുകയാണ്. ഇന്റീരിയര്‍ മാസികകളില്‍ നിന്ന് ഓരോ ആര്‍ക്കിടെക്ടുമാരുടെയും ശൈലികള്‍ മനസ്സിലാക്കാം. അതുമല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെ പരിചയവും വിശ്വാസ്യതയുമുള്ള ആളെ കണ്ടെത്താം. നാട്ടിലെത്താൻ കാത്തിരിക്കാതെ, അവിടെ നിന്നുതന്നെ അവരെ വിളിച്ചു സംസാരിക്കുക. നിങ്ങള്‍ക്കിണങ്ങിയ ആര്‍ക്കിടെക്‌ട് ആണെന്നു തോന്നിയാല്‍ നാട്ടിലെത്തിയാലുടൻ കാണാൻ പാകത്തിന് കാര്യങ്ങള്‍ തീരുമാനിക്കുക.
2. ഗള്‍ഫുകാരന്റെ വീട് മോശമാക്കാൻ പറ്റുമോ എന്ന ചിന്താഗതിയോടെ വീടുപണിക്കിറങ്ങരുത്. പൊങ്ങച്ചക്കൂടാരമായി മാറരുത് വീടുകള്‍. അനാവശ്യമായ അലങ്കാരങ്ങള്‍ വീടിന്റെ ഭംഗി കുറയ്ക്കും; പോക്കറ്റും കാലിയാക്കും. പണം കൊടുക്കാനുള്ള മെഷീനായി മാറാതെ ഓരോ കാശും ചെലവാക്കുന്നത് എന്തിനാണെന്നു കൃത്യമായി അറിയണം.
3. പ്രവാസികളാകുമ്ബോള്‍ പൈസയുണ്ടല്ലോ എന്നു കരുതി ചൂഷണം ചെയ്യാനുള്ള പ്രവണതയുണ്ട്. ഇത്ര ബജറ്റില്‍ ഒതുങ്ങുന്ന വീട് എന്നല്ല ഇന്നയിന്ന സൗകര്യങ്ങള്‍ ഉള്ള വീട് വേണം എന്നാണ് പലരും ആവശ്യപ്പെടുക. ഈ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തുമ്ബോള്‍ എത്ര ചെലവാകും എന്ന മനോഭാവമാണ് എല്ലാവരും മുതലെടുക്കുന്നത്. ശമ്ബളം, ജോലി സ്ഥിരത, ജോലി നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമേ ബജറ്റ് നിശ്ചയിക്കാനാവൂ. ഇപ്പോള്‍ കൈയില്‍ പൈസയുള്ളതിനാല്‍ വലിയ വീട് വയ്ക്കാം എന്ന നയം ശരിയല്ല.
4. നാട്ടിലെത്തിയാല്‍ ആര്‍ക്കിടെക്ടും കോണ്‍ട്രാക്ടറുമൊക്കെ ചെയ്തിട്ടുള്ള വീടുകള്‍ നേരിട്ടു പോയിക്കണ്ട് വീട്ടുകാരുമായി സംസാരിച്ച് ആളുടെ വിശ്വാസ്യത ഉറപ്പാക്കുക. അനുഭവസമ്ബത്തും സാങ്കേതികത്തികവുമുള്ള ആളെ തിരഞ്ഞെടുക്കണം.
5. കിണര്‍ കുഴിക്കുന്നതു പോലെയുള്ള കാര്യങ്ങളൊക്കെ നാട്ടിലെത്തുമ്ബോഴേക്ക് ബന്ധുക്കള്‍ വഴി ചെയ്തു വയ്ക്കാം. ബന്ധുക്കള്‍ ഏര്‍പ്പെടുത്തുന്ന ആളുകളെ നേരിട്ടു വിളിച്ചു സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ ആശയങ്ങള്‍ കൃത്യമായി കൈമാറാനും പണിക്കൂലിയെക്കുറിച്ചൊക്കെ കൃത്യമായ ധാരണ കിട്ടാനും ഇത് സഹായിക്കും. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതാണ് ഓര്‍ക്കേണ്ട പ്രധാന കാര്യം.
6. ഒന്നിനും ഒരു കുറവ് വരുത്തേണ്ട എന്നു കരുതി വീട്ടിലേക്കുള്ള മൊട്ടുസൂചി വരെ വിദേശത്തു നിന്ന് കൊണ്ടു വരുന്ന ചിലരുണ്ട്. എന്നാല്‍ വൈവിധ്യമുള്ളതും ഗുണനിലവാരമുള്ളതുമായ ഉല്‍പന്നങ്ങള്‍ നിറഞ്ഞ വിപണിയാണ് നമ്മുടേത്. അതു പലരും മനസ്സിലാക്കുന്നില്ല. പലപ്പോഴും വിദേശത്ത് വില കൂടുതലാകാൻ സാധ്യതയുണ്ട്. അതുമാത്രമല്ല സര്‍വീസിങ് സംബന്ധിച്ച കാര്യങ്ങളില്‍ പിന്നീട് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. ചില ഉല്‍പന്നങ്ങള്‍ ഫിറ്റ് ചെയ്യുമ്ബോള്‍ അനുബന്ധ സാധനങ്ങളുടെ അളവില്‍ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് വാങ്ങുമ്ബോള്‍ ആര്‍ക്കിടെക്ടിന്റെയോ എൻജിനീയറുടെയോ ഉപദേശം തേടുക.
7. ഇനി ഒരു കൂട്ടരുണ്ട്, ഗൃഹാതുരതയുടെ അസുഖമുള്ളവര്‍, ഇക്കൂട്ടര്‍ക്ക് നീളൻ വരാന്തയും തൂണുകളും നാലുകെട്ടും പടിപ്പുരയുമൊക്കെ ഇല്ലെങ്കില്‍ സമാധാനമാകില്ല. എന്നാല്‍ ഗൃഹാതുരതയ്ക്കായി ഇത്തരം സാധനങ്ങള്‍ കുത്തിനിറയ്ക്കുമ്ബോള്‍ അത് വീടിന്റെ സ്വാഭാവികതയെ ബാധിക്കും. അടച്ചിടുന്ന വീടാണെങ്കില്‍ മഴ പെയ്യുന്ന നടുമുറ്റമൊക്കെ പണിയായി മാറാം. പാരമ്ബര്യശൈലിക്കൊപ്പം ഇന്റീരിയറില്‍ വിദേശ സാമഗ്രികളും ഫിനിഷുകളും കൂടിയാകുമ്ബോള്‍ കുളമാകും.
8. വീട് അടച്ചിടാൻ ഉദ്ദേശിക്കുന്നുവെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുക. അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറും സാധനങ്ങളും മാത്രം വാങ്ങിയിടുക. അപ്പോള്‍പ്പിന്നെ പേടിക്കേണ്ട.
Content Highlights: Those who live abroad and build a house in the country should pay attention to these things
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !