എടയൂർ:റോക്കറ്റ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ് സയൻസ് ക്ലബ് സംഘടിപ്പിച്ച ഏകദിനശില്പശാലയും റോക്കറ്റ് വിക്ഷേപണവും പൊതുജന ശ്രദ്ധ നേടി. സ്കൂൾ ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുക്കപ്പെട്ട നൂറ് പേർക്കാണ് പരിശീലനം നൽകിയത്. കൊല്ലത്തുള്ള നിക്കോളാസ് ടെസ്ല എന്ന കമ്പനിയാണ് സാങ്കേതിക സഹായം നൽകിയത്. ശില്പശാലയുടെ മുന്നോടിയായി ചൊവ്വ കുട്ടികൾക്ക് പേപ്പർ കൊണ്ടുള്ള മാതൃകാ റോക്കറ്റ് നിർമ്മാണ മത്സരം നടന്നു. നൂറു കണക്കിന് ആളുകളാണ് വിക്ഷേപണം കാണാൻ സ്കൂൾ ഗ്രൗണ്ടിൽ തടിച്ച് കൂടിയത് .വെർച്ചൽ ബഹിരാകാശ യാത്ര കുട്ടികൾക്ക് പുത്തൻ അനുഭവമായി .സ്‌കൂൾ മാനേജർ സി അബദുന്നാസർ ,പി ടി എ പ്രസിഡണ്ട് മോഹൻ ദാസ് ,പ്രിൻസിപ്പാൾ അനസ് ഐ കെ , ഹെഡ്മാസ്റ്റർ എ സി അബദുന്നാസർ, പ്രോഗ്രാം കൺവീനർ എം ഉണ്ണി ക്രിഷ്ണൻ നേതൃത്വം നൽകി. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പി ടി എ ,മനേജ്മെൻ്റ്,സയൻസ് ക്ലബ്ബും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
റേക്കറ്റ് വിക്ഷേപണം വൈകീട്ട് 3 മണിക്കാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.
എം ഉണ്ണി ക്രിഷ്ണൻ, ഷീബ ബീഗം, മനോഹരൻ പി പി ,മനോജ് കുമാർ, എം എൻ സുജമോൾ, പ്രിൻസി പ്രകാശ്, സുനിത എ, ഷിബിൻ ജോബ്,ഷിജി കെ, കാർത്തിക എന്നിവരും നേതൃത്വം വഹിച്ചു. സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളെ സ്കൂൾ പി ടി എ യും മാനേജ്മെൻ്റും അഭിനന്ദിച്ചു
Content Highlights: Three.. Two.. One.. Zero.. Notably the rocket launch at Etayur Mawandiyur School..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !