മലപ്പുറം: കാറ്റിൽ പറന്നുവീണ തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലി (75) ആണ് മരിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് സംഭവം. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ കുഞ്ഞാലി നടന്നു പോവുമ്പോഴാണ് അപകടം ഉണ്ടായത്. കാറ്റിൽ പറന്നുവീണ തകര ഷീറ്റ് കുഞ്ഞാലിയുടെ കഴുത്തിലാണ് പതിച്ചത്.
സമീപത്തെ കെട്ടിടത്തിൽ നിന്ന് ശക്തമായ കാറ്റിൽ ഇളകിയ തകര ഷീറ്റാണ് പറന്നുവീണതെന്നാണ് നിഗമനം.മുറിവേറ്റ് വീണ കുഞ്ഞാലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Content Highlights: A tin sheet blown by the wind fell on his neck; An elderly man met a tragic end in Malappuram
ഏറ്റവും പുതിയ വാർത്തകൾ:
>

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !