തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ. ശാന്തി, നാരായണൻ എന്നിവരാണ് പിടിലായത്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഇവർ കടത്തികൊണ്ടുവന്നത്. കുട്ടിയെ തട്ടിക്കൊണ്ടുവന്നത് ഭിക്ഷാടനത്തിനാണെന്നാണ് പൊലീസിന്റെ സംശയം.
റെയിൽവേ സ്റ്റേഷനിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതികൾ തട്ടിയെടുത്തത്. തമിഴ്‌നാട് നാഗർകോവിൽ വടശേരി പൊലീസിന്റെ പരിധിയിലാണ് കുഞ്ഞിനെ കാണാതായത്. തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ ഏറനാട് ട്രെയിനിൽ കയറിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇത് കേരള പൊലീസിനെ അറിയിക്കുകയും ഒപ്പം പ്രതികളുടെ ദൃശ്യങ്ങൾ കെെമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസും അന്വേഷണം നടത്തിയത്.
ഭിക്ഷാടനത്തിന് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് മനസിലാക്കിയ തമിഴ്‌നാട് പൊലീസ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വച്ച് സംശയം തോന്നി കുഞ്ഞിനെ പരിശോധിച്ചത്. പരിശോധനയിൽ തട്ടിക്കൊണ്ട് വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കേരള പൊലീസ് ഇവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസിന് കെെമാറി. ഇതുകണ്ട് തമിഴ്‌നാട് പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ചിറയിൻകീഴ് പൊലീസാണ് ശാന്തിയെയും നാരായണനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുട്ടിയെ വളർത്താനാണ് കൊണ്ടുവന്നതെന്നാണ് ഇവർ പറഞ്ഞത്. പ്രതികളെ തമിഴ്‌നാട് പൊലീസിന് കെെമാറി.
Content Highlights: MTwo arrested in Thiruvananthapuram for smuggling four-month-old baby for begging
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !