സംസ്ഥാനത്ത് കാലവർഷത്തിൽ 35 ശതമാനം മഴക്കുറവ്. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ 1301.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 852 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. ഇടുക്കിയിൽ 52 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിൽ 48 ശതമാനവും മഴ കുറഞ്ഞു.
അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവു മഴയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചു. 653.5 മില്ലിമീറ്റർ ലഭിക്കേണ്ട ജൂലൈയിൽ 592 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റാണ് ജൂണിൽ മഴ ദുർബലമാകാൻ കാരണമായത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി, തീരദേശ ന്യൂനമർദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തിലാണ് ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചത്.
Content Highlights: 35 percent lack of rain in the state this monsoon; Now the season of drought?
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !