ഇന്ന് ഉച്ചയോടെയാണ് സംഭവം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (ബണ്ടി-30) യെ തിരൂരങ്ങാടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
കുട്ടിയെ വീട്ടിനുള്ളില്‍ കാണാതായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മാതാവ് നടത്തിയ തിരച്ചിലിലാണ് അടുത്ത മുറിയില്‍ നിന്നും കുട്ടി കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ആദ്യം തേഞ്ഞിപ്പലം പൊലീസ് കസ്റ്റിഡിയിലെടുത്ത പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുന്‍പേയാണ് പുതിയ സംഭവം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A four-year-old daughter of a guest worker was raped in Chelari
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !