ഷാർജ: ഷാർജയിൽ താമസിക്കുന്ന മലയാളി വനിതാ ഡോക്ടർ അന്തരിച്ചു. യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ കോളജ് ഓഫ് ഡെന്റൽ മെഡിസിനിൽ ഡോക്ടറായ മൂവാറ്റുപുഴ സ്വദേശി ഷെർമിൻ ഹാഷിം അബ്ദുൽ കരീം (42) ആണ് മരിച്ചത്.
ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ഹാഷിർ ഹസൻ ആണ് ഭർത്താവ്. മംഗളൂരു യേനപോയ ഡെന്റൽ കോളജിലെ 1998 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു. മണിപ്പാൽ കെഎംസി ആശുപത്രിയിൽ നിന്നു എംഡിഎസ് നേടി.
വർഷങ്ങളായി ഷാർജയിലാണ് കുടുംബം താമസ്. അഫ്രീൻ, സാറ, അമൻ എന്നിവരാണ് മക്കൾ. എംബാം ചെയ്ത ശേഷം മൃതദേഹം ഇന്ന് രാത്രി അയക്കും. സംസ്കാരം നാട്ടിൽ.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Malayali female doctor passed away in Sharjah
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !