മർദ്ദിച്ചെന്ന് പറഞ്ഞത് കള്ളം, മൃതദേഹം കുഴിച്ചിട്ടെന്ന് അഫ്സാന സമ്മതിക്കുന്ന വിഡിയോ പുറത്തിവിട്ട് പൊലീസ്

0

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്സാനയുടെ ആരോപണങ്ങൾ പ്രതിരോധിച്ച് പൊലീസ്. തെളിവെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് പൊലീസ് തങ്ങളുടെ ഭാഗം വിശദീകരിച്ചത്. അഫ്‌സാന സാഹചര്യങ്ങൾ വിവരിക്കുന്നതാണ് നാലുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വകുപ്പ് തല അന്വേഷണത്തിനായാണ് കൂടൽ പൊലീസ് വിഡിയോ സമർപ്പിച്ചിരിക്കുന്നത്. 

അടൂർ പറക്കോട് പരുത്തിപ്പാറയിലെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പിനിടെ പകർത്തിയതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളിൽ അഫ്‌സാനയ്‌ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരും ഏതാനും പൊലീസുകാരുമുണ്ട്. ഇരുപത് മാസം മുൻപ് ഒരു ദിവസം രാത്രിയുണ്ടായ ഗാർഹിക പീഡനത്തെക്കുറിച്ചാണ് അഫ്‌സാന വിശദീകരിക്കുന്നത്. അന്ന് നൗഷാദ് കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചെന്നും പ്രത്യാക്രമണത്തിനിടെ നൗഷാദിന് ബോധം നഷ്ടപ്പെട്ട് തറയിൽ വീണെന്നും പറഞ്ഞു. സംഭവമറിഞ്ഞെത്തിയ രാജേഷ് മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം വീടിനുസമീപം കുഴിച്ചിട്ടെന്നാണ് അഫ്‌സാന പറയുന്നത്.

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് അഫ്സാനയുടെ ആരോപണം. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. തന്നെ കൊലക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്നും അഫ്സാന പറഞ്ഞു. 

Content Highlights: The police have released a video in which Afsana admits to burying the dead body

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !